KSDLIVENEWS

Real news for everyone

കാൻസറി‌ന്ന് കാരണമാകുന്നു; കേസുകള്‍ കുമിഞ്ഞുകൂടി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക് അധിഷ്ഠിത ബേബി പൗഡര്‍ പിന്‍വലിക്കുന്നു

SHARE THIS ON

നിരവധി കേസുകള്‍ നേരിടേണ്ടി വരുന്നതിനാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക് അധിഷ്ഠിത ബേബി പൗഡര്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നു.യു.എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ചിരിക്കെ 2023 ല്‍ ഇതരയിടങ്ങളില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. ഇതിന് പകരം ചോളപ്പൊടി അടിസ്ഥാനമാക്കി പൗഡര്‍ നിര്‍മിക്കാനാണ് കമ്ബനിയുടെ തീരുമാനം. ഉത്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തി ദശാബ്ദത്തോളമായി കമ്ബനി കേസുകള്‍ നേരിടുകയാണ്. എന്നാല്‍ അവ സുരക്ഷിതമാണെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്.

2020 മേയില്‍ ജെ. ആന്‍ഡ് ജെ. ആയിരക്കണക്കിന് കേസുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് യു.എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് പിന്‍വലിച്ചത്. അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേസുകള്‍. ഇപ്പോള്‍ വില്‍പ്പന കുറയുന്നതിനാല്‍ സ്വീകരിക്കുന്ന വാണിജ്യ തീരുമാനമാണ് ഉത്പന്നം പിന്‍വലിക്കല്ലെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്.

ലോകത്തുടനീളമുള്ള നിരവധി പേര്‍ക്ക് അര്‍ബുദം ബാധിക്കാന്‍ ഇടയാക്കുമെന്ന് കമ്ബനിക്കറിയുന്ന പൗഡര്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചത് നല്ല കാര്യമാണെന്ന് അഭിഭാഷകനായ ലേയ്ഗ് ഒ ഡെല്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്ബ് നോര്‍ത്ത് അമേരിക്കയില്‍ വില്‍പ്പന നിര്‍ത്തിയ ഉത്പന്നം ഇതരയിടങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ വൈകിയത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂ ജേഴ്സി ആസ്ഥാനമായുള്ള കമ്ബനിയുടെ ന്യൂ ബ്രണ്‍സ്വിക്ക് ഓഹരികള്‍ പോസ്റ്റ്-മാര്‍ക്കറ്റ് ട്രേഡിംഗില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഉയര്‍ന്നിരുന്നത്. ഈ വര്‍ഷം വ്യാഴാഴ്ചത്തോടെ 2.3% ഓഹരി ഇടിഞ്ഞിരിക്കുകയുമാണ്.

പൗഡര്‍ ഉത്പന്നങ്ങളുടെ പേരില്‍ യു.എസ്സില്‍ മാത്രം 40,300 കേസുകളാണുള്ളത്. അതേസമയം, ജെ.ആന്‍ഡ്‌ജെ. തങ്ങളുടെ പുതിയ എല്‍.ടി.എല്‍ മാനേജ്‌മെന്‍റ് എല്‍.എല്‍.സിക്ക് പാപ്പരത്ത സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!