KSDLIVENEWS

Real news for everyone

മണി, മാനസ, പാലാരിവട്ടം, വൈദികന്‍റെ മകന്‍; കുറ്റാന്വേഷണവഴിയിലെ വ്യത്യസ്തന്‍ കാര്‍ത്തിക്കിനെ തേടി കേന്ദ്ര പുരസ്കാരവും

SHARE THIS ON

കുറ്റാന്വേഷണ മികവിനുള്ള പുരസ്കാരത്തിനായി മോദി സര്‍ക്കാര്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കാണ്. എറണാകുളം റൂറല്‍ എസ് പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്ക്കാരം. കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാര്‍ത്തിക്ക്. കോതമംഗലം ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ സുഹൃത്തായ രാഖില്‍ വെടി വച്ച്‌ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച്‌ മരിക്കുകയായിരുന്നു. ഈ കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും, തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശികളെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമര്‍പ്പിച്ചു. പൊതു സമൂഹം ഉറ്റ് നോക്കിയ കേസായിരുന്നു അത്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം

2011 ബാച്ച്‌ ഐ പി എസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക്ക് വിജിലന്‍സ് എസ് പി ആയിരിക്കുമ്ബോഴാണ് പാലാരിവട്ട മേല്‍പ്പാലം കേസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃത ഫ്ലാറ്റ് നിര്‍മ്മാണ കേസിന്റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കലാഭവന്‍ മണിയുടെ മരണത്തിലുയര്‍ന്ന സംശയങ്ങളുടെ അന്വേഷണവും കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു.

നിരന്തര കുറ്റവാളികളെ ജയിലിലടക്കാന്‍ അദ്ദേഹം ആവിഷ്ക്കരിച്ച ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കൊവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചന്‍ ഗാര്‍ഡ് ചലഞ്ച് , തൗസന്‍റ് ഐസ് , രക്ത ദാനം , സേഫ് പബ്ലിക് സേഫ് പൊലീസ് , ശുഭയാത്ര , നിങ്ങള്‍ക്കരികെ , കാടിന്‍റെ മക്കള്‍ക്ക് കൈത്താങ്ങ് , കരുതലിന്‍റെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കി. കാര്‍ത്തിക്ക് രൂപകല്‍പന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ദേശിയ തലത്തില്‍ ശ്രദ്ധ നേടി.

കേരളത്തില്‍ 19 ദിവസം, 453 കി.മീ പദയാത്ര; രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര വന്‍ വിജയമാക്കാന്‍ കെപിസിസി ‘മാസ്റ്റര്‍ പ്ലാന്‍’

മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോട്ടയം കൂരോപ്പടയില്‍ സ്വന്തം വീട്ടില്‍ നിന്ന് അമ്ബത് പവന്‍ കവര്‍ന്ന, വൈദികന്‍റെ സ്വന്തം മകനായ മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണ മികവിനുളള പുരസ്കാരം കാര്‍ത്തികിനെ തേടിയെത്തിയത് എന്നതും മറ്റൊരു യാദൃശ്ചികത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!