KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളില്‍ ഞെട്ടിക്കുന്ന വര്‍ധന;കൂടുതല്‍ കുട്ടികളും പീഡിപ്പിക്കപ്പെട്ടത് വീടുകളില്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണില്‍ കുട്ടികള്‍ വീടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവില്‍ തന്നെയായിരുന്നു കൂടുതല്‍ പീഡനങ്ങളും നടന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകള്‍ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരില്‍ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് കാലം. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങള്‍ തുടര്‍ച്ചയായി സ്കൂളുകളിലേക്ക് എത്തിയില്ല. എന്നാല്‍ സ്വന്തം വീടുകള്‍ തന്നെയാണോ കുട്ടികള്‍ക്ക് അരക്ഷിതമാകുന്നത് എന്ന ചോദ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ. 2013 മുതല്‍ സംസ്ഥാനത്ത് പോക്സോ കേസുകള്‍ കുത്തനെ കൂടുകയാണ്. 2019ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാല്‍ 2020ല്‍ തുടങ്ങിയ കൊവിഡ് കാലത്ത് വര്‍ധനവ് 767ലെത്തി. അതായത് ലോക്ഡൗണ്‍ കാലത്ത് വര്‍ധനവ്.

ക്ലാസില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് ക്രൂരത;പീഡിപ്പിച്ചത് ക്വയര്‍ ഗായകന്‍, ജീവപര്യന്തം തടവ്

ഇരട്ടിയിലധികമായി കുട്ടികള്‍ വീട്ടുകളില്‍ തന്നെ കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള അടുപ്പക്കാരും രക്ഷിതാക്കളില്‍ ചിലരും മൃഗത്തെ പോലെ കുരുന്നുകളോട് പെരുമാറി. ഇത് ആണയിടുന്നതാണ് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയെ സമീപിച്ച ഇരകളെ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസ്സുകാരി ഉള്‍പ്പടെ 13 പേരാണ്. ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവര്‍. ഈ കാലയളവിന് മുന്‍പും, കോടതി അനുമതി ഇല്ലാതെയും മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നവരുടെ എണ്ണം ഇതിന് പുറമെയാണ്.

40 മുതല്‍ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയല്‍വാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവര്‍ എന്നതാണ് നിലവിലെ കണക്കുകള്‍. വീടുകളില്‍ നിന്നും കുട്ടികള്‍ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വര്‍ധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗണ്‍സിലര്‍മാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികള്‍ തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തല്‍. അതേസമയം 2020ല്‍ കൂടുതല്‍ പോക്സോ കോടതികള്‍ നിലവില്‍ വന്നതോടെ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കാര്യമായി കൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!