നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

കൊച്ചി ∙ സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്.

