KSDLIVENEWS

Real news for everyone

കൊവിഡ് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം, കെ കെ ശൈലജയ്ക്ക് നോട്ടീസ്

SHARE THIS ON

തിരുവനന്തപുരം: കൊവിഡ് പര്‍ച്ചേസ് അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്. മൂന്നിരട്ടി വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയതടക്കം അന്വേഷിക്കും. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെ എം സി എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വീണ എസ്.നായരാണ് ഹര്‍ജി നല്‍കിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പി പി ഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്‌ തെളിവുകളും പുറത്തുവന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്ബനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം നിയമസഭയില്‍ ഉള്‍പ്പടെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടി വേണ്ടി വന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!