KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്മ്പിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി.

സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്ബത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്നും രാജ്യത്തിന്‍്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്‍്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ദേശീയപാതക ഉയര്‍ത്തി. പതാകയില്‍ കയര്‍ കുടുങ്ങിയ കാരണം ഉയര്‍ത്തിയ പതാക ഇവിടെ തിരിച്ചറക്കേണ്ടി വന്നു. മന്ത്രി സല്യൂട്ട് ചെയുന്നതിനിടെയാണ് പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലര്‍ നാടിന്‍്റെ സമാധാനം തല്ലികെടുത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലും സ്വാതന്ത്രദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി. 75 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് രാജ്യം പുതിയ കുതിപ്പിനുള്ള ഊര്‍ജ്ജം സംഭരിക്കണം എന്ന് മന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞു. നിരവധി പോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ് സ്വാതന്ത്രമെന്നും രാജ്യത്തിന് ഒട്ടേറെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രി പറ‍ഞ്ഞു. ജില്ല കളക്ടര്‍ ഡോ. രേണു രാജും പങ്കെടുത്തു

ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് പതാക ഉയര്‍ത്തിയത്. രാജ്യത്ത് മുന്‍പില്ലാത്ത രീതിയില്‍ വര്‍ഗീയ വേര്‍ തിരിവുകള്‍ ഉയര്‍ന്നു വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതു തിരുത്തണമെന്നും മന്ത്രി റോഷി പറഞ്ഞു.കാലാനുസൃതമായ വികസനം ആണ് അനിവാര്യം. ഇതിനായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി ദേശീയപതാക പതാക ഉയര്‍ത്തി. ജനാധിപത്യത്തിന്‍്റെ പ്രകാശമായി ഇന്ത്യ നിലനില്‍ക്കണമെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തസും മൂല്യവും കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ തദ്ദേശസ്വയംഭരണസ്ഥാപന മന്ത്രി എംവി ഗോവിന്ദന്‍ ദേശീയപതാക ഉയര്‍ത്തി. രാജസ്ഥാനില്‍ കൊല ചെയ്യപ്പെട്ട 9 വയസുകാരന്‍്റെ ചിത്രം വേദനയായി അവശേഷിക്കുകയാണെന്ന് മന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണഘടനയേയും മതനിരപേക്ഷതയേയും ഉയര്‍ത്തിപ്പിടിച്ച്‌ കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാവൂ.

മഹാത്മാഗാന്ധിയെ വെടിവെച്ച്‌ കൊന്നത് ഒരു ആശയത്തിന്‍്റെ പ്രചാരകരാണ്. രാഷ്ട്രപിതാവിനെ മൃഗീയമായി വെടിവെച്ച്‌ കൊന്നു. വര്‍ഗ്ഗീയ ധ്രുവീകരണം രാജ്യത്തെ അപകടത്തിലാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. 75-ാം വാര്‍ഷികത്തിലും രാജ്യത്ത് ജാതിക്കോമരങ്ങള്‍ ഉറഞ്ഞാടുന്നു.ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു എന്ന ബോധ്യപ്പെട്ട ജനതയാണ് വീടുകളില്‍ പതാകയുയര്‍ത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വയനാട്ടില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തി. കല്‍പ്പറ്റ എസ്കെഎംജെ ഗ്രൗണ്ടിലായിരുന്നു ചടങ്ങുകള്‍. ഒരു ജനത അഭിമാനത്തോടെ തലയുയര്‍ത്തി നിന്നു പോരാടിയതിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ കഴിയണമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു.

ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി പ്രസാദ് പതാക ഉയര്‍ത്തി. എ എം ആരിഫ് എം പി, എം എല്‍എമാരായ പി പി ചിത്തരഞ്ജന്‍, എച്ച സലാം, ജില്ലാ കലക്ടര് കൃഷ്ണ തേജ, എസ് പി ,ജയദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം എംഎസ് പി മൈതാനത്ത് നടന്ന സ്വാതന്ത്യദിനാഘോഷത്തില്‍ മന്ത്രി വിഅബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി.
സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ അഭിവാദ്യം അര്‍പ്പിച്ചതിന് ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്.
എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്‍റാണ് പരേഡിന് നേതൃത്വം നല്‍കിയത്. പരേഡിന് മുന്നോടിയായി മൂവായിരത്തോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച്ച്‌ പാസ്റ്റ് നടന്നു. മികച്ച പ്രകടനം നടത്തിയ ടീമിന് സമ്മാനങ്ങള്‍ നല്‍കി.

കോണ്ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ദേശീയപതാക ഉയര്‍ത്തി. ഇന്നലെവരെ സ്വാതന്ത്ര്യത്തെ ദിനത്തില്‍ കരിദിനമാചരിച്ച കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണെന്നും സ്വാതന്ത്ര്യ സമര ചരിത്രം എടുത്താല്‍ ഒരു ബിജെപിക്കാരനെ കാണാനാവില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍്റെ മധുരിമ നുണയാല്‍ അവകാശമുള്ള ഒരേ ഒരു സംഘടന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!