KSDLIVENEWS

Real news for everyone

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു; 46കാരൻ അറസ്റ്റിൽ

SHARE THIS ON

കൊച്ചി ∙ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2014ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് യുവതി നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയതു യുവതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!