KSDLIVENEWS

Real news for everyone

OLX വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍; ഇടപാട് ഉറപ്പിക്കുന്നത് യുവതി, പണം ആഡംബരജീവിതത്തിന്

SHARE THIS ON

കല്പറ്റ: ഒ.എല്‍.എക്‌സ്. വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് ഫസീല്‍ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിന്‍ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരാണ് അറസ്റ്റിലായത്.

ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ച സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ 52,500 രൂപ വിലവരുന്ന ഐഫോണ്‍ തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്.


ഒ.എല്‍.എക്‌സില്‍ വില്‍ക്കാന്‍വെക്കുന്ന ഐഫോണ്‍ ഉടമകളെയാണ് പ്രതികള്‍ ഉന്നംവെക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ശബാന ഷെറിന്‍ വ്യാജപേരുകളില്‍ മൊബൈല്‍ഫോണ്‍ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പിച്ചശേഷം മൊബൈല്‍ഫോണ്‍ കോഴിക്കോട്, നിലമ്പൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറ്റിവിടാന്‍ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് റെസീപ്റ്റ് തയാറാക്കി ഫോണ്‍ ഉടമയ്ക്ക് അയച്ചുനല്‍കിയാണ് തട്ടിപ്പുനടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!