അമിത് ഷായുടെ വസതിയില്‍ പാമ്ബ്; മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പിടിയില്‍

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്ബ് കയറിയത് പരിഭ്രാന്തി പടര്‍ത്തി. വ്യാഴാഴ്ചയാണ് നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്ബിനെ കണ്ടെത്തിയത്. ഇടത്തരം വിഷമുള്ള ഈ പാമ്ബുകള്‍ മനുഷ്യജീവന് ഭീഷണിയല്ല.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് റൂമിന് സമീപം പാമ്ബിനെ കാണുകയും വന്യജീവി സംരക്ഷണത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയെ വിവരം അറിയിക്കുകയുമായിരുന്നു. മരപ്പലകകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്ബ്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്ബിനെ പുറത്തെടുത്തത്.
“വ്യാഴാഴ്‌ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ ബംഗ്ലാവിന്‍റെ വളപ്പില്‍ ചെക്കഡ് കീല്‍ബാക്ക് പാമ്ബിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്. ഗാര്‍ഡ് റൂമിന് സമീപം പാമ്ബിനെ കണ്ടപ്പോള്‍, ഉടന്‍ തന്നെ 24×7 ഹെല്‍പ് ലൈന്‍ നമ്ബറായ 9871963535-ല്‍ വൈല്‍ഡ് ലൈഫ് എസ്.ഒ.എസിനെ അറിയിച്ചു.” എസ്.ഒ.എസ് അധികൃതര്‍ പറഞ്ഞു. ”പാമ്ബിനെക്കുറിച്ച് അറിയിച്ചതിന് ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. അവര്‍ കാണിച്ച അനുകമ്ബ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സാധാരണയായി പാമ്ബിനെ കണ്ടാല്‍ ശത്രുതയോടെ കാണുന്നതില്‍ നിന്നും വ്യത്യസ്തമാണിത്” വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് സഹസ്ഥാപകനും സി.ഇ.ഒയുമായ കാര്‍ത്തിക് സത്യനാരായണന്‍ പറഞ്ഞു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുപതോളം പാമ്ബുകളെയാണ് മഴക്കാലത്ത് പിടികൂടി രക്ഷപ്പെടുത്തിയത്.
ഏഷ്യയില്‍ പരക്കെ കാണപ്പെടുന്ന പാമ്ബാണ് ചെക്കഡ് കീല്‍ബാക്ക് അഥവാ നീര്‍ക്കോലി. മനുഷ്യവാസമുള്ള പ്രദേശങ്ങളിലും സാധാരണ കാണാമെങ്കിലും വംശനാശ ഭീഷണി കുറവുള്ള ജീവിയാണിത്. കേരളത്തിലും ഇവ സര്‍വസാധാരണമാണ്. കേരളത്തില്‍ കണ്ടുവരുന്നവയ്ക്ക് പുറമേ ഒന്നിലധികം ഉപജാതികള്‍ നീര്‍ക്കോലികളിലുണ്ട്.പൂര്‍ണ്ണമായും ഒരു ശുദ്ധജലജീവിയാണ് നീര്‍ക്കോലി.

