KSDLIVENEWS

Real news for everyone

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍

SHARE THIS ON

കൽപ്പറ്റ: ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീസ് എംഎൽഎ. രാഹുൽ ഗാന്ധിയുടെ പരിപാടി മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക, ബത്തേരിയിൽ വരിക ബോണ്ട തിന്നുക, കൽപ്പറ്റയിൽ വരിക പഫ്സ് തിന്നുക എന്നതാണെന്നും ഇതാണോ നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽനിന്നു 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്നെന്നും അദ്ദേഹം പരിഹസിച്ചു.


‘അപകടകരമായ രാഷ്ട്രീയത്തെ ബിജെപിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോൾ അതിനെതിരേ സംസാരിക്കാൻ കോൺഗ്രസ് എവിടെ? രാഹുൽ ഗാന്ധിയുണ്ടല്ലേ! എസ്എഫ്ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയിൽ വരിക പഴംപൊരി തിന്നുക. ബത്തേരിയിൽ വരിക ബോണ്ട തിന്നുക. കൽപ്പറ്റയിൽ വരിക പപ്സ് തിന്നുക. ഇതാണോ നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ?’

രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്ന് ഷംസീർ ചോദിച്ചു. എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവർത്തനങ്ങൾ ഉണ്ടായി. അവർ ക്ഷമാപണം നടത്തി, തിരുത്തി. അതിന്റെ മുകളിൽ ഓടിയെത്തിയ രാഹുൽ ഗാന്ധി രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എവിടെയാണ്?


‘ബിജെപിയെ മാറ്റണമെന്ന് കോൺഗ്രസ് പറഞ്ഞു. ബിജെപി മാറി കോൺഗ്രസ് വന്നാൽ മാത്രമേ രാജ്യം രക്ഷപെടൂ എന്ന് പറഞ്ഞു. ശുദ്ധാത്മാക്കളായ കുറേ മതേതരവാദികൾ, മതന്യൂനപക്ഷങ്ങൾ അത് വിശ്വസിച്ച് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തിൽ നിന്ന് 19 പേർ ജയിച്ചു. ഞങ്ങൾ ഒന്നുമാത്രം. പിന്നെയാണ് കേരളത്തിലെ ജനങ്ങൾക്ക് മനസിലായത് ഇത് തലപോയ തെങ്ങിനാണ് വളമിട്ടതെന്ന്. അവരും തോറ്റു ഞങ്ങളും തോറ്റു’, ഷംസീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!