KSDLIVENEWS

Real news for everyone

എന്തുകൊണ്ട് നെഹ്റുവിനെ പരസ്യത്തില്‍നിന്നൊഴിവാക്കി; കാരണം വ്യക്തമാക്കി കര്‍ണാടക ബിജെപി

SHARE THIS ON

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായ ജവഹർലാൽ നെഹ്റുവിനെ സ്വാതന്ത്ര്യദിന പരസ്യത്തിൽ നിന്നൊഴിവാക്കിയ നടപടിയിൽ വിശദീകരണവുമായി കർണാടക ബിജെപി. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായതിനാലാണ് നെഹ്റുവിനെ ഒഴിവാക്കിയത് മനപ്പൂർവമാണെന്നും സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയും എംഎൽസിയുമായ എൻ രവികുമാർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഉപദേശിച്ചിരുന്നു. എന്നാൽ നെഹ്‌റു ഗാന്ധിജിയെ അനുസരിച്ചില്ല. ഇത് വിഭജനത്തിലേക്ക് നയിച്ചു. അതുകൊണ്ടു തന്നെ നെഹ്റുവിന്റെ ചിത്രം പരസ്യത്തിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞയാഴ്ച ബംഗളൂരു ഹഡ്‌സൺ സർക്കിളിൽ കോൺഗ്രസ് സ്ഥാപിച്ച പോസ്റ്റർ ഹിന്ദു വിരുദ്ധനായ ടിപ്പു സുൽക്കാനെ മഹത്വവത്കരിക്കുന്നതാണെന്നും രവികുമാർ ആരോപിച്ചു.



അതേസമയം, വിവാദം തുടരുമ്പോഴും, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്വാതന്ത്ര്യസമരത്തിന് നെഹ്‌റു നൽകിയ സംഭാവനകളെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ധരിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ്, മൗലാനാ അബുൾ കലാം ആസാദ്, ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാന്മാരുടെ സംഭാവനകൾ ചരിത്രത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സവർക്കറെ മാറ്റി ടിപ്പുവിന്റെ പോസ്റ്റർ സ്ഥാപിച്ചു; ശിവമോഗയിൽ സംഘർഷം, നിരോധനാജ്ഞ

സംസ്ഥാന സർക്കാരിന്റെ പരസ്യത്തെച്ചൊല്ലി വിവാദമുണ്ടാക്കിയ കോൺഗ്രസിനെ ബൊമ്മൈ വിമർശിച്ചു. 65 വർഷമായി നിങ്ങൾ നെഹ്‌റുവിന്റെ പേരിൽ രാജ്യം ഭരിച്ചു. ഞങ്ങൾ നെഹ്‌റുവിനെയോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയോ മറന്നിട്ടില്ല. അദ്ദേഹത്തോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ പരസ്യത്തിൽ ഉണ്ട്. ബെംഗളൂരു കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കർണാടക ബിജെപി സർക്കാർ നൽകിയ പത്രപരസ്യത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയതെന്ന ആരോപണമുയർന്നത്. വി ഡി സവർക്കറിന്റെ ചിത്രം പ്രമുഖരിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോൺഗ്രസ് അടക്കം വിമർശനവുമായി രംഗത്തെത്തി. വനാതിർത്തിയിൽനിന്നുള്ള ബഫർസോൺ ഒരുകിലോമീറ്റർ ദൂരപരിധിയെ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!