ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ശിരോവസ്ത്രം അഴിക്കണമെന്ന് ആവശ്യപ്പെട്ടു; പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം

പാലക്കാട്: ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്ലിം വനിതയോട് ശിരോവസ്ത്രം അഴിച്ച് വന്നാല്‍ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച് പാലക്കാട് നഗരസഭാ സെക്രട്ടറി. സംഭവം ചര്‍ച്ചയായതോടെ കാബിനില്‍ ചെന്ന് കൗണ്‍സിലര്‍മാര്‍ ശക്തമായി പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നല്‍കുകയും ചെയ്തു.
വൈവിധ്യമാണ് ഇന്ത്യയെന്നും ഭരണഘടന അനുവദിച്ച പൗരസ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സജിത്കുമാര്‍, മന്‍സൂര്‍ (കോണ്‍ഗ്രസ്), എം സുലൈമാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) ഹസനുപ്പ (മുസ്ലിം ലീഗ്) സലീന ബീവി (സിപിഐഎം) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

