KSDLIVENEWS

Real news for everyone

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊന്ന കേസ്: നരഹത്യ വകുപ്പ് ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ

SHARE THIS ON

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച്‌ കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച്‌ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും.കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.വണ്ടിയിടിപ്പിച്ച്‌ കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ.2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്.വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീ റാം വെങ്കിട്ടരാമന്‍റെ ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാല്‍, കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകന്‍ വാദിച്ചു.


ബഷീര്‍ കേസ് വാഹനാപകട കേസായി മാത്രം പരിഗണിക്കാനുള്ള അഡി. സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പില്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.ഉത്തരവിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കും

‘മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് തെളിവില്ല’, വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

കെ എം ബഷീറിന്‍റെ മരണം: ‘ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത, സിബിഐ അന്വേഷണം വേണം’, സഹോദരന്‍ കോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!