KSDLIVENEWS

Real news for everyone

എല്‍ദോസിന് എതിരായ പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നു, താനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സിസിടിവി ഇല്ലായിരുന്നു; പരാതിക്കാരി

SHARE THIS ON

പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പരാതിക്കാരി പ്രതികരണവുമായി രംഗത്തെത്തി. ജാമ്യം ലഭിച്ചതില്‍ ഒന്നും പറയാനില്ലെന്നും പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. പി.ആര്‍ ഏജന്‍സി ജീവനക്കാരിയായല്ല എല്‍ദോസിനെ പരിചയപ്പെട്ടത്. അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്. എല്‍ദോസിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സിസിടിവി ക്യാമറ വീട്ടില്‍ ഇല്ലായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ( complainant reaction bail Eldhose Kunnappilly ).

ഇന്ന് രാവിലെയാണ് പരാതിക്കാരിയുടെ ഭാഗം കോടതി കേട്ടത്. തന്നെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്ന കാര്യം പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എല്‍ദോസിന്റെ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി കേട്ട ശേഷമാണ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. 22-ാം തീയതി അന്വേഷണ സംഘത്തിന് മുന്നില്‍ എല്‍ദോസ് ഹാജരാകണം.

Read Also:യുവതിയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന് ജാമ്യം

പീഡനക്കേസില്‍ താന്‍ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചിരുന്നു. നടപടിക്കു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എല്‍.എ അഭിഭാഷകന്‍ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നല്‍കാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എല്‍ദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.

‘പി ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതി തന്നെ പരിചയപ്പെട്ടത്. പല എം.എല്‍.എമാരുടെയും സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തങ്ങള്‍ ആണെന്നും യുവതി പറഞ്ഞു. ആ നിലയിലാണ് പരിചയം. യുവതിക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്’. – ഇത്തരം ആക്ഷേപങ്ങളാണ് പരാതിക്കാരിയായ യുവതിക്കെതിരെ എല്‍ദോസ് ഉന്നയിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിശദീകരിച്ചിരുന്നു. എല്‍ദോസ് വിശദീകരണം നല്‍കിയത് അഭിഭാഷകന്‍ മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എംഎല്‍എയുടെ മറുപടി വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, അത് പരിശോധിച്ച്‌ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എല്‍ദോസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാര്‍ട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച്‌ ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!