KSDLIVENEWS

Real news for everyone

പുതിയ വൈദ്യുത മീറ്റര്‍ വരുന്നു; ഘടിപ്പിക്കേണ്ട സമയം പ്രഖ്യാപിച്ചു; അറിയേണ്ട കാര്യങ്ങള്‍

SHARE THIS ON

രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ വന്‍ മാറ്റം വരുത്തുന്നതിന് തീരുമാനം. പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച്‌ വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും (കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ) സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി നല്‍കുമെന്നാണ് വൈദ്യുതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ അറിയിക്കുന്നത്. 2023 ഡിസംബര്‍ – 2025 മാര്‍ച്ച്‌ കാലയളവിനുള്ളില്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രീപെയ്ഡ് സ്മാര്‍ട് വൈദ്യുതിയിലേക്ക് മാറാന്‍ കഴിഞ്ഞയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലുള്ള മീറ്ററുകളുടെ സ്ഥാനത്ത് ആധുനിക ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ െകാണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുതി മീറ്ററുകളും ചാര്‍ജ് ചെയ്യുക. ആവശ്യത്തിന് തുക നേരത്തെ അടച്ച്‌ ചാര്‍ജ് ചെയ്യാം. റീചാര്‍ജ് തുക കഴിഞ്ഞാല്‍ വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില്‍ വീണ്ടും റീചാര്‍ജ് ചെയ്യേണ്ടിവരും.

ഓരോ ദിവസത്തെയും ഉപയോഗത്തെക്കുറിച്ച്‌ ഉപഭോക്താവിന് റിപ്പോര്‍ട്ട് നല്‍കാനും പുതിയ മീറ്ററിന് സാധിക്കും. ഇതിലൂടെ അനാവശ്യ വൈദ്യുതി ഉപയോഗങ്ങള്‍ കുറയ്ക്കാനും സാധിക്കും. വൈദ്യുതി ബില്ലുകള്‍ കൃത്യമായി കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളാണ് പുതിയ മീറ്ററുകള്‍ െകാണ്ടുവരാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!