KSDLIVENEWS

Real news for everyone

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

SHARE THIS ON

ന്യുഡൽഹി: ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ആശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

കർഷകരുടെ അശ്രാന്തമായ പ്രയത്നത്തെ ഉയർത്തിക്കാണിക്കുന്ന വിളവെടുപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചത്. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്നും എല്ലാ പൗരന്മാർക്കും പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!