KSDLIVENEWS

Real news for everyone

യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഐപിഎസ് ഓഫീസര്‍ വീട്ടു തടങ്കലില്‍? നിഷേധിച്ച്‌ യുപി പോലീസ്

SHARE THIS ON

ലക്നൗ: അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഉത്തര്‍പ്രദേശ് ഐ.പി.എസ് ഓഫീസര്‍ അമിതാഭ് ഠാക്കൂര്‍ വീട്ടുതടങ്കലിലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.

യോ​ഗിയുടെ സ്വന്തം പട്ടണമായ ​ഗോരഖ്‌പൂര്‍ സന്ദര്‍ശിക്കാനും ഒരു പൊതു സമ്ബര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനുമിരിക്കെയാണ് നടപടി.

രാവിലെ ഗോരഖ്പൂരിലേക്ക് പോകുന്നതില്‍ നിന്ന് ഠാക്കൂറിനെ തടയുകയും ഗോമതി നഗര്‍ പ്രദേശത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹത്തിന്റെ വീടിന് ചുറ്റും പൊലീസിനെ വിന്യസിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തന്നെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെന്ന് ഠാക്കൂര്‍ അവകാശപ്പെട്ടപ്പോള്‍, ഗോരഖ്പൂരിലേക്ക് പോകുന്നത് തടയുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ തിങ്കളാഴ്ചയ സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും യുവാവും അമിതാഭ് ഠാക്കൂറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി ലക്നൗ ഗോമതിനഗറിര്‍ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ (എ.സി.പി) പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയായിരുന്നു മരണം. കൂടെയുണ്ടായിരുന്ന ഇയാളുടെ ഭാര്യ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജീവന് ഭീഷണി ഉള്ളതിനാല്‍ കേസ് അലഹബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി മാര്‍ച്ചില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ കേസിലെ ഇരയും പ്രതികളും ഗോരഖ്പൂരിനടുത്തുള്ള താമസക്കാരാണ്. ഠാകൂറിനെ തടഞ്ഞതിന്റെ ഒരു കാരണം ഇതാണെന്നും എ.സി.പി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതുല്‍ റായി ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ ആരോപണം. 2019ല്‍ അതുല്‍ റായി ബലാത്സംഗത്തിനിരയാക്കിയെന്നും, കേസില്‍ ഉത്തര്‍പ്രദേശ് പൊലീസും ജുഡീഷ്യറിയും ഒത്തുകളിച്ച്‌ നീതി നിഷേധിക്കുകയും തങ്ങള്‍ക്കെതിരെ കള്ള കേസെടുക്കുന്നു എന്നും ആരോപിച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.

കേസില്‍ യുവതി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കാണിച്ച്‌ മാര്‍ച്ചില്‍ അതുല്‍ റായിയുടെ സഹോദരന്‍ പരാതി നല്കിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ മാസം രണ്ടാം തീയതി വാരണാസി കോടതി യുവതിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥിന്റെ അടിച്ചമര്‍ത്തലിലും ജനാധിപത്യവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച്‌ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നിടത്തെല്ലാം താന്‍ മത്സരിക്കുമെന്ന് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. എനിക്ക് എത്ര വോട്ട് കിട്ടിയാലും പ്രശ്നമില്ല… മാതൃകാ പെരുമാറ്റച്ചട്ടം അക്ഷരത്തിലും ആത്മാവിലും പിന്തുടരാന്‍ ഞാന്‍ ആദിത്യനാഥിനെ നിര്‍ബന്ധിക്കുമെന്നും ഠാകൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!