ഓണാവധി കഴിഞ്ഞ് ഒരാഴ്ച; കാസര്‍ഗോഡിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയില്‍

ഓണാവധി കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും കാസര്‍ഗോഡ് ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയില്‍. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. പ്രിന്റിംഗ് മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം ലഭ്യമാകാത്തതോടെ ഓണാവധിക്ക് ശേഷം തുറന്ന ജില്ലയിലെ സ്കൂളുകളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മൂന്ന് ഭാഗങ്ങളായുള്ള പുസ്തകങ്ങളുടെ രണ്ടാം ഭാഗമാണ് ഓണം കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്ബോള്‍ നല്‍കേണ്ടിയിരുന്നത്.
ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം ഇപ്പോഴും പാതിവഴിയിലാണ്. ഒമ്ബത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ സ്റ്റോക്കുപോലും ജില്ലയില്‍ ഇതുവരെ എത്തിയിട്ടില്ല. പഴയ പുസ്തകങ്ങളും, ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് പല സ്കൂളുകളിലും പഠനം നടക്കുന്നത്.
പ്രിന്റിംഗ് വൈകിയതിനാല്‍ കൃത്യമായി സ്റ്റോക് എത്തിയില്ലെന്നും, ഇതാണ് പുസ്തക വിതരണം വൈകാന്‍ കാരണമായതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. അതേസമയം ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം നല്‍കേണ്ട പഠന പുരോഗതി രേഖയും വിദ്യാലയങ്ങളില്‍ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. സമഗ്ര ശിക്ഷാ കേരള തയ്യാറാക്കിയിരുന്ന പഠന പുരോഗതി രേഖ സ്കൂളുകള്‍ സ്വന്തം ചിലവില്‍ പ്രിന്റ് ചെയ്യണമെന്നാണ് നിലവില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

