KSDLIVENEWS

Real news for everyone

താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയില്‍, സ്വിഫ്റ്റും കണ്ടെത്തി

SHARE THIS ON

കോഴിക്കോട് : താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് വാഹനങ്ങളും ഇതോടെ കണ്ടെത്താനായി. സുമോ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സ്വിഫ്റ്റ് കാര്‍ ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അലി ഉബൈറാന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായില്‍ അഷ്റഫിനെ (55) തട്ടിക്കൊണ്ട് പോകുകയായിരുന്നു. താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്കൂളിന് സമീപം വച്ചാണ് തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡില്‍ ഉപേക്ഷിച്ച സ്കൂട്ടര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നില്‍ കൊടിയത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. സ്കൂട്ടറും, തട്ടികൊണ്ട് പോയ സംഘവും മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 9.40 ഓടെയാണ് സംഭവം. താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഗള്‍ഫില്‍ വ്യാപാരിയാണ് അഷ്റഫ്. അവിടെ വെച്ചുള്ള സാമ്ബത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അഷ്റഫിന്‍്റെ സഹോദരീ ഭര്‍ത്താവ് ലിജാസുമായി ബന്ധപ്പെട്ട പണം വാങ്ങിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് സംശയിക്കുന്നു. ലിജാസുമായി ഗള്‍ഫില്‍ വച്ച്‌ അലി ഉബൈറാനുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അലി ഉബൈ റാന്‍്റ ബന്ധുക്കളെ താമരശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു.

: കാറിലെത്തി, ബൈക്ക് തടഞ്ഞ് നിര്‍ത്തി, ആയുധം കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!