KSDLIVENEWS

Real news for everyone

അശ്വിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്; വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി ശ്രീപദ് യസ്സോ നായക്

SHARE THIS ON

ചെറുവത്തൂർ ∙ അരുണാചൽ പ്രദേശിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു മരിച്ച സൈനികൻ കെ.വി.അശ്വിന്റെ തുരുത്തി കിഴക്കേമുറിയിലുള്ള വീട് കേന്ദ്രമന്ത്രി ശ്രീപദ് യസ്സോ നായക് സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ എത്തിയ മന്ത്രിയെ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീളയും നാട്ടുകാരും ചേർന്നു സ്വീകരിച്ചു. വീട്ടിലെത്തിയ മന്ത്രി അശ്വിന്റെ അച്ഛൻ എം.കെ.അശോകൻ, അമ്മ കെ.വി.കൗസല്യ എന്നിവരെ കണ്ട് ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!