KSDLIVENEWS

Real news for everyone

സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ നൂറെ മദീന മെഗാ ദഫ് മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

SHARE THIS ON

ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കണ്ടറി സ്കൂളിന്റെ മീലാദ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 313 വിദ്യാർത്ഥികൾ അണിനിരക്കുന്ന മെഗാ ദഫ് മേളയുടെ ഒരുക്കങ്ങൾ പുരോമിക്കുന്നതായി സംഘാടകർ അറിയിച്ചു. മുഹ്‌യുദ്ദീൻ മൗലവി ചിന്നമുഗർ, ഷഫീഖ് സഅദി മഞ്ചേശ്വരം എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളാണ് മേളയിൽ അണിനിരക്കുന്നത്ത്. തികച്ചും വൈവിധ്യ പൂർണ്ണമായ പ്രകടനം കാഴ്ച വെക്കാനുള്ള ആവേശത്തിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷങ്ങളിൽ മെഗാ ദഫ് മേള പ്രദർശനം കാണാൻ രക്ഷിതാകളടക്കം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി സഅദിയ്യയിൽ നടക്കുന്ന മെഗാ ദഫ് മേള വടക്കേ മലബാറിലെ ഏറ്റവും വലിയ ദഫ് മേളകളിൽ ഒന്നാണ്. ഒക്ടോബർ നാലിന് വൈകിട്ട് നാല് മണിക്കാണ് സ്കൂൾ ഗ്രൗണ്ടിൽ പ്രദർശനം നടക്കുന്നത്. വളൻഡിയേഴ്സ് മീറ്റ്, ഗ്രാൻഡ് അസംബ്ലി, ക്ലാസ് തല നബിദിന മത്സര കലാ പരിപാടികൾ എന്നിവയെല്ലാം ഇതിനോടകം പൂർത്തിയായി. പ്രമുഖ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. ഫൈസൽ സൈനിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് കീഴിൽ വൈവിധ്യങ്ങളാർന്ന പ്രോഗ്രാമുകളാണ് ഇത്തവണ നടക്കുന്നത്.ഒക്ടോബർ നാലിന് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!